ആറ്റിങ്ങൽ: ജൂനിയർ ചേംബർ ഇന്റർനാഷണൽ (ജെ.സി.ഐ) ആറ്റിങ്ങൽ ശ്രീപാദം ചാപ്റ്ററിന്റെ ഉദ്ഘാടനവും ഭാരവാഹികളുടെ സ്ഥാനാരോഹണവും ആറ്റിങ്ങൽ മുനിസിപ്പൽ ലൈബ്രറി ഹാളിൽ ജെ.സി.ഐ സോൺ പ്രസിഡന്റ് അനൂപ് കുമാർ ഉദ്ഘാടന ചെയ്തു.ചാപ്റ്റർ പ്രസിഡന്റായി തിരഞ്ഞെടുത്ത ഡോ.ദീപുരവി അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറിയായി വി.രാജേഷിനെയും ട്രഷററായി അനുശീലനെയും തിരഞ്ഞെടുത്തു.സോൺ വൈസ് പ്രസിഡന്റ് ദിലീഷ് മോഹൻ,സോൺ ഡയറക്ടർ അനീഷ് ജോർജ്,സോൺ ഫോക്കസ് ഏരിയാ ചെയർമാൻ വിനോദ് ശ്രീധർ,സെക്രട്ടറി മനു മോഹൻ,ജെ.സി.ഐ ട്രിവാൻഡ്രം റോയൽ സിറ്റി പ്രസിഡന്റ് ശ്രീകാന്ത് വി.എസ്,സോൺ കോ-ഓർഡിനേറ്റർ ചന്ദ്രമോഹൻ എന്നിവർ സംസാരിച്ചു.