കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ഭൂതപ്പാണ്ടിയിൽ തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തി. ഭൂതപാണ്ടി തേരിസനംകോപ്പ് ഉവാട്പുരം സ്വദേശി ആനന്ദ് (42)ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10നായിരുന്നു സംഭവം. ആനന്ദിന്റെ ബന്ധു 18വയസ്സുകാരിയും

ദേവാനന്ദൻ (21)എന്നയാളുമായി പ്രണയത്തിൽ ആയിരുന്നു. അത് ആനന്ദും കൂട്ടുകാരൻ അരുൾദാസും ചേർന്ന് ദേവാനന്ദിനെക്കണ്ട് വിലക്കിയിരുന്നു. ചൊവ്വാഴ്ച്ച രാത്രി ആനന്ദും അരുൾദാസും ഇറച്ചിക്കുളത്തുള്ള ബന്ധു വീട്ടിൽപ്പോകവെ, ദേവാനന്ദനും കൂട്ടുകാരായ അരുൾകുമാരൻ, പ്രവീൺ, മുത്തു എന്നിവരും ചേർന്ന് രണ്ടുപേരെയും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നാട്ടുകാർ ഇരുവരെയും നഗർകോവിലിലുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ആനന്ദ് മരിച്ചു.