ആറ്റിങ്ങൽ: ഡിസംബർ ഫെസ്റ്റിൽ കൗമുദി ടി.വിയിലെ ജനപ്രിയ പ്രോഗ്രാമായ ഓ മൈ ഗോഡ് ഒരുക്കിയ കോമഡി പ്രോഗ്രാം ശ്രദ്ധേയമായി. പ്രോഗ്രാം പ്രൊഡ്യൂസർ പ്രദീപ് മരുതത്തൂർ സംവിധാനം ചെയ്‌ത സ്റ്റേജ് ഷോയിൽ അവതാരകരായ ഫ്രാൻസിസ് അമ്പലമുക്കും സാബു പ്ലാങ്കവിളയും മികച്ച പ്രകടനം നടത്തി. ഗെയിംഷോ, ടോക്ക് ഷോ എന്നിവയും സ്‌പെഷ്യൽ കോമഡി സ്‌കിറ്റുമായിരുന്നു ആകർഷണീയ ഇനങ്ങൾ. രജിത്ത് എത്തി, അനിത കൃഷ്‌ണപുരം, ദലീഷ്, ശ്രീജു എന്നിവർ കോമഡി സ്‌കിറ്റിൽ ഉണ്ടായിരുന്നു.