കുഴിത്തുറ:കന്യാകുമാരി അരുമനയിൽ മോട്ടോർ ബൈക്കിൽ ലോറിയിടിച്ച് സുഹൃത്തുക്കളായ മൂന്നുപേർ മരിച്ചു.അരുമന തിരുവരമ്പ് സ്വദേശി പാൽരാജ് (42),അരുമന അമ്പാക്കാല സ്വദേശി വിജയൻ (44),സുരേഷ് (25)എന്നിവരാണ് മരിച്ചത്.ഇന്നലെ രാവിലെ 10:30ന് പടപ്പച്ച ബാറിനുമുന്നിൽ വച്ചായിരുന്നു അപകടം. ബൈക്ക് ഓടിച്ചത് സുരേഷായിരുന്നു.മൂന്നുപേരും ചേർന്ന് മദ്യപിച്ച ശേഷം ബാറിൽനിന്ന് ബൈക്കിൽ റോഡിൽ ഇറങ്ങിയതും ലോറിവന്നി ടിക്കുകയായിരുന്നു.മൂന്നുപേരുടെയും മുകളിലൂടെ ലോറി കയറി ഇറങ്ങി .സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു..സുരേഷും വിജയനും മരപ്പണിക്കാരാണ്. പാൽരാജ് കൂലിപ്പണിക്കാരനും.സുരേഷിന് ഭാര്യയും രണ്ടാൺ മക്കളുമുണ്ട്‌.വിജയന് ഭാര്യയും 3മക്കളുമുണ്ട്,പാൽരാജിന് ഭാര്യയും ഒരാൺകുട്ടിയുമുണ്ട്.