ചിറയിൻകീഴ്: അഴൂർ ഭഗവതി ക്ഷേത്രം ട്രസ്റ്റ് വാർഷിക പൊതുയോഗം 5ന് രാവിലെ 9ന് അഴൂർ ഭഗവതി ക്ഷേത്രം ട്രസ്റ്റ് സദ്യാലയത്തിൽ നടക്കും.ട്രസ്റ്റ് പ്രസിഡന്റ് വി.സിദ്ധാർത്ഥൻ അദ്ധ്യക്ഷത വഹിക്കും.മീനകാർത്തിക മഹോത്സവ കമ്മിറ്റി രൂപീകരണവും ട്രസ്റ്റിന്റെ പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.എല്ലാ ട്രസ്റ്റ് അംഗങ്ങളും പങ്കെടുക്കണമെന്ന് ട്രസ്റ്റ് സെക്രട്ടറി സി.ഷാജി അറിയിച്ചു.