കുഴിത്തുറ:നാഗർകോവിലിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് സഹോദരങ്ങൾ മരിച്ചു,2പേർക്ക്‌ പരിക്ക്.നാഗർകോവിൽ കീഴകലൂകരി സ്വദേശി മുത്തുവിന്റെ മക്കളായ സുനിലും (19),അജയും (18)ആണ് മരിച്ചത്.വാത്തിയാർവിള സ്വദേശി കണ്ണൻ (18) രാജ്‌കുമാർ (18)എന്നിവർക്കാണ് പരിക്ക്.

ചൊവ്വാഴ്ച്ച രാത്രി 11മണിക്കായിരുന്നു സംഭവം. 4പേരും ചേർന്ന് ഒരുബൈക്കിൽ വടശ്ശേരിയിൽ നിന്ന് കൃഷ്ണകോവിലിലേക്ക് വരുമ്പോൾ കാശി വിശ്വനഗർ മുക്കിൽവച്ച് ബൈക്ക് ലോറിയിൽ ഇടിക്കുകയായിരുന്നു. തെറിച്ചുവീണ നാലുപേരെയും വടശ്ശേരി പൊലീസ് ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അജയും,സുനിലും മരിച്ചു.