ആറ്റിങ്ങൽ: കൊടുമൺ ശ്രീ മഹാദേവ റസിഡന്റ്സ് അസോസിയേഷന്റെ 15-ാം വാർഷികാഘോഷം നഗരസഭാ ചെയർമാൻ എം. പ്രദീപ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് മംഗളകുമാരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ ആർ.എസ്. രേഖ, വാർഡ് കൗൺസിലർ തുളസീധരൻ പിള്ള, വാർഡ് മെമ്പർ ഉണ്ണികൃഷ്ണൻനായർ, എസ്.എം.ആർ.എ സെക്രട്ടറി സതീഷ് കുമാർ. ട്രഷറർ സുധീഷ് ചന്ദ്രൻ എന്നിവർ സംസാരിച്ചു. 80 വയസിന് മുകളിൽ പ്രായമുള്ള കുടുംബാംഗങ്ങളെ ആദരിച്ചു.