ബാലരാമപുരം: ജനതാദൾ(എസ്) കോട്ടുകാൽ പഞ്ചായത്ത് മണ്ണക്കല്ല് മേഖലാ സമ്മേളനം 5,6 തീയതികളിൽ മണ്ണക്കല്ല് സുരേഷ് നഗറിൽ നടക്കും.5ന് വൈകിട്ട് 5ന് നെല്ലിമൂട് പടിഞ്ഞാറേ മുക്ക് ജംഗ്ഷനിൽ നിന്നും പ്രകടനം. 6 ന് നടക്കുന്ന പൊതുസമ്മേളനം ദേശീയ ജനറൽ സെക്രട്ടറി ഡോ.എ.നീലലോഹിതദാസ് ഉദ്ഘാടനം ചെയ്യും. കോട്ടുകാൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ചൊവ്വര രാമചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും.അഡ്വ.ജമീലാപ്രകാശം, ജില്ലാ പ്രസിഡന്റ് അഡ്വ.ഫിറോസ് ലാൽ, വി.സുധാകരൻ, നെല്ലിമൂട് പ്രഭാകരൻ, ടി.ഡി ശശികുമാർ, വി.ബി.രാജൻ, എസ്.ചന്ദ്രലേഖ, വട്ടവിള രാജൻ, മണ്ണക്കല്ല് രാജൻ, കെ.വിജയകുമാരി എന്നിവർ സംസാരിച്ചു. 6ന് ഉച്ചയ്ക്ക് 2ന് ശിശുമന്ദിരം ഹാളിൽ ചേരുന്ന പ്രതിനിധി സമ്മേളനം കോവളം മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു ഉദ്ഘാടനം ചെയ്യും.വി.രത്നരാജ് അദ്ധ്യക്ഷത വഹിക്കും.കരിച്ചൽ ജ്ഞാനദാസ്,അഡ്വ.ജി.മുരളീധരൻ നായർ, കോവളം രാജൻ,വി.പ്രവീൺ,കെ.സുധാകരൻ എന്നിവർ സംസാരിക്കും.