വർക്കല: ഗുരുദേവ സന്ദേശ പ്രചാരകനായ അന്തരിച്ച മധുമാറനാടിനെ ഗുരുധർമ്മ പ്രചരണസംഘം സംസ്ഥാനകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാപ്പിൽ ജംഗ്ഷനിൽ നടന്ന യോഗത്തിൽ അനുസ്മരിച്ചു. മുൻ എം.എൽ.എ എഴുകോൺ നാരായണൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൂത്തൂരിൽ നിന്നും ശിവഗിരിയിലേക്ക് നടന്ന തീർത്ഥാടന പദയാത്രയോടനുബന്ധിച്ചായിരുന്നു അനുസ്മരണ സമ്മേളനം. പതിറ്റാണ്ടുകളായി നടന്നു വരുന്ന പുത്തൂരിൽ നിന്നുളള തീർത്ഥാടന പദയാത്രയുടെ മുഖ്യ സംഘാടകനായിരുന്നു മധുമാറനാട്. എഴുകോൺ രാജ് മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വർക്കല മോഹൻദാസ്, കെ. മധുലാൽ, ബി. സ്വാമിനാഥൻ, എസ്. ശാന്തിനി, ഓടനാവട്ടം എം. ഹരീന്ദ്രൻ, ഇടമൺ രതിസുരേഷ്, കാരിയറ രാജീവ് എന്നിവർ സംസാരിച്ചു.