നെടുമങ്ങാട്: ചുള്ളിമാനൂർ വാർഡിൽ തുണി സഞ്ചി വിതരണം സംഘടിപ്പിച്ചു. ആനാട് ഗ്രാമപഞ്ചായത്ത്, പി.എച്ച്.സി, കൃഷിഭവൻ, വാർഡ്തല വികസന സമിതി എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം ആനാട് ജയൻ ഉദ്ഘാടനം ചെയ്‌തു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ അക്ബർഷാൻ സ്വാഗതം പറഞ്ഞു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ഷീബാബീവി, വാർഡ് മെമ്പർ സിന്ധു, ഡോ. മനോജ്, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അബ്ദുൾ നിസാർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സുദീപ്, കൃഷിഓഫീസർ എസ്. ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു. എല്ലാ വീടുകളിലും തുണി സഞ്ചി സമയബന്ധിതമായി വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.