വിതുര: പനയ്ക്കോട് സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള തൊളിക്കോട് ശാഖയുടെ നവീകരിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു നിർവഹിച്ചു. പനയ്ക്കോട് ബാങ്ക് പ്രസിഡന്റ് എസ്.എസ്. പ്രേംകുമാർ അദ്ധ്യക്ഷത വഹിച്ചു. തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്, ചായം സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് കെ. ഉവൈസ്ഖാൻ, തൊളിക്കോട് അഗ്രികൾച്ചറൽ സംഘം പ്രസിഡന്റ് ജെ.വേലപ്പൻ, മുൻ പഞ്ചായത്ത് പ്രസിഡന്റ് മലയടി പുഷ്പാംഗദൻ, എസ്. സജ്ഞയൻ, എസ്. അനിൽകുമാർ, ബാങ്ക് സെക്രട്ടറി സി.ബി. പ്രദീപ്ചന്ദ്രൻ, ഷറഫുദ്ദീൻ, അബ്ദുൾ റഷീദ് എന്നിവർ പങ്കെടുത്തു.