vld-1

വെള്ളറട: കക്കൂസിന്റെ സ്ളാബ് തകർന്ന് ടാങ്കിൽവീണ് വൃദ്ധൻ മരിച്ചു . വേകോട് നരിക്കോട് വഴുതിയിൽ വീട്ടിൽ വാസുദേവൻ നായർ (84) ആണ് ഇന്നലെ രാവിലെ വീടിനു സമീപമുള്ള ടാങ്കിൽ മരിച്ചുകിടന്നത്. തൊഴിലുറപ്പിന് പോയിട്ടുവന്ന ഭാര്യ , ഭർത്താവിനെ അന്വേഷിച്ചപ്പോൾ കണ്ടില്ല. തുടർന്നു നടത്തിയ തിരച്ചിലിൽ കക്കൂസിന്റെ സ്ളാബ് തകർന്നുകിടക്കുന്നതുകണ്ടു. വെള്ളറട പൊലീസും ഫയർഫോഴ്സും എത്തി മൃതദേഹം പുറത്തെടുത്തു . ഭാര്യ: സരസ്വതിയമ്മ .മക്കൾ: അനില കുമാരി, മഞ്ചു , രതീഷ് കുമാർ. മരുമക്കൾ: വിജയൻ, അനിൽ കുമാർ .