തിരുവനന്തപുരം: അരുവിക്കരയിൽ നിന്ന് നഗരത്തിലേക്ക് ശുദ്ധജലമെത്തിക്കുന്ന 86 എം.എൽ.ഡി ശേഷിയുള്ള ജലശുദ്ധീകരണശാലയുടെ നവീകരണത്തിന്റെ രണ്ടാംഘട്ടം ശനിയാഴ്ച തുടങ്ങും. പിറ്റേന്ന് രാവിലെ ആറുമണിയോടെ പണികൾ പൂർത്തിയാകും. ഈ സമയത്ത് ജലവിതരണം പൂർണമായി മുടങ്ങും. രണ്ടു പമ്പ് ഹൗസുകളിലും ഓരോ പമ്പ് സെറ്റ് വീതം സ്ഥാപിക്കൽ, പുതിയ ഇലക്ട്രിക് പാനലുമായി ഈ പമ്പുകൾ ബന്ധിപ്പിക്കൽ എന്നീ ജോലികളാണ് നടക്കുന്നത്.

ആദ്യഘട്ട നവീകരണം ഡിസംബർ 13ന് പൂർത്തിയായിരുന്നു. മൂന്നാംഘട്ടം നടക്കുന്ന 11ന് 86 എം.എൽ.ഡി ജലശുദ്ധീകരണശാല ആറു മണിക്കൂറും നാലാം ഘട്ടമായ ഫെബ്രുവരി 1ന് 86 എം.എൽ.ഡി, 74 എം.എൽ.ഡി ജലശുദ്ധീകരണശാലകൾ 16 മണിക്കൂറും താത്കാലികമായി പ്രവർത്തനം നിറുത്തിവയ്ക്കും.

ജലവിതരണം തടസപ്പെടുന്ന ദിവസങ്ങളിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് ഭാഗികമായി ജലവിതരണം നടത്തും. ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് ടാങ്കർ ലോറികൾ വഴി ജലമെത്തിക്കും. ടാങ്കർ ലോറികളിൽ ജലവിതരണം നടത്താനായി വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം, അരുവിക്കര, പി.ടി.പി നഗർ, ചൂഴാറ്റുകോട്ട, ആറ്റിങ്ങൽ വാളക്കാട് എന്നിവിടങ്ങളിലെ വെൻഡിംഗ് പോയിന്റുകളിൽനിന്ന് ജലം വിതരണം ചെയ്യും.

ജലവിതരണം മുടങ്ങുന്നതിവിടെ
കവടിയാർ, പേരൂർക്കട, പൈപ്പിൻമൂട്, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, കനകനഗർ, വെള്ളയമ്പലം, മരപ്പാലം, പട്ടം, മെഡിക്കൽ കോളേജ്, ആർ.സി.സി, ശ്രീചിത്ര മെഡിക്കൽ സെന്റർ, കുമാരപുരം, ഉള്ളൂർ, പ്രശാന്ത് നഗർ, ആക്കുളം, ചെറുവയ്ക്കൽ, പോങ്ങുംമൂട്, ശ്രീകാര്യം, ചെമ്പഴന്തി, കരിയം, പാറോട്ടുകോണം, നാലാഞ്ചിറ, മണ്ണന്തല, കേശവദാസപുരം, പരുത്തിപ്പാറ, പട്ടം, ചാലക്കുഴി, മുട്ടട, അമ്പലമുക്ക്, വഴയില, കുടപ്പനക്കുന്ന്, ജവഹർ നഗർ, നന്തൻകോട്, ദേവസ്വം ബോർഡ് ജംഗ്ഷൻ, പൗഡിക്കോണം, കഴക്കൂട്ടം, കാര്യവട്ടം, ടെക്‌നോപാർക്ക്, മൺവിള, കുളത്തൂർ, പള്ളിപ്പുറം, അലത്തറ, സി.ആർ.പി.എഫ് ജംഗ്ഷൻ.

കൺട്രോൾ റൂം നമ്പരുകൾ

8547638181, 0471- 2322674, 2322313 (തിരുവനന്തപുരം),​ 9496000685 (അരുവിക്കര)

വെൻഡിംഗ് പോയിന്റുകൾ


വെള്ളയമ്പലം: 8547638181,​ അരുവിക്കര: 9496000685, ചൂഴാറ്റുകോട്ട: 8289940618,​ ആറ്റിങ്ങൽ വാളക്കാട്: 8547638358,​ പേരൂർക്കട: 9400002030,​ കവടിയാർ: 8547638188,​ പോങ്ങുംമൂട്: 8547638189,​ കഴക്കൂട്ടം: 8547638187,​ പാളയം: 8547638179,​ പാറ്റൂർ: 8547638180.