പ്രമാണപരിശോധന

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസ് ലിമിറ്റഡിൽ കാറ്റഗറി നമ്പർ 386/2017 പ്രകാരം വിജ്ഞാപനം ചെയ്ത മാനേജർ ഗ്രേഡ് 4 (പട്ടികജാതി/പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് നാളെ രാവിലെ 10.15 മുതൽ പി.എസ്.സി. ആസ്ഥാന ഓഫീസിൽ പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ എസ്.ആർ. 1. വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471 2546331).


ഒ.എം.ആർ പരീക്ഷ

പാലക്കാട്, കണ്ണൂർ ജില്ലകളിൽ വിവിധ വകുപ്പുകളിൽ കാറ്റഗറി നമ്പർ 391/2018 പ്രകാരം വിജ്ഞാപനം ചെയ്ത ലോവർ ഡിവിഷൻ ക്ലാർക്ക് (പട്ടികവർഗക്കാർക്ക് മാത്രം) തസ്തികയിലേക്ക് 10 ന് രാവിലെ 7.30 മുതൽ 9.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും.


കേരള പബ്ലിക് സർവീസ് കമ്മിഷൻ/ഗവൺമെന്റ് സെക്രട്ടേറിയേറ്റ്/അഡ്വക്കേറ്റ് ജനറൽ ഓഫീസ്/ലോക്കൽ ഫണ്ട് ആഡിറ്റ്/എൻക്വയറി കമ്മിഷണർ ആൻഡ് സ്‌പെഷ്യൽ ജഡ്ജ് ഓഫീസ്/വിജിലൻസ് ട്രൈബ്യൂണൽ ഓഫീസ്/കേരള ലോകായുക്ത എന്നിവിടങ്ങളിൽ കാറ്റഗറി നമ്പർ 245/2018, 246/2018 പ്രകാരം വിജ്ഞാപനം ചെയ്ത കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും താഴ്ന്ന വിഭാഗം ജീവനക്കാരിൽ നിന്നും തസ്തികമാറ്റം മുഖേനയും), കേരളത്തിലെ യൂണിവേഴ്‌സിറ്റികളിൽ കാറ്റഗറി നമ്പർ 254/2018 പ്രകാരം വിജ്ഞാപനം ചെയ്ത കമ്പ്യൂട്ടർ അസിസ്റ്റന്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് 11 ന് രാവിലെ 10.30 മുതൽ 12.15 വരെ ഒ.എം.ആർ. പരീക്ഷ നടത്തും. അഡ്മിഷൻ ടിക്കറ്റുകൾ പ്രൊഫൈലിൽ.