നെടുമങ്ങാട് :ആനാട് ഗ്രാമപഞ്ചായത്തിൽ വസ്തുനികുതി അദാലത്ത് 6 മുതൽ 10 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കുമെന്ന് പ്രസിഡന്റ് ആനാട് സുരേഷ് അറിയിച്ചു.കെട്ടിട നികുതി അടച്ച രസീത്, കെട്ടിടനമ്പർ , ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ എന്നിവ ഹാജരാക്കണം.രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ പഞ്ചായത്താഫീസിലുമാണ് ക്യാമ്പ്.6 ന് 1 മുതൽ 4 വരെയും, 7 ന് 5 മുതൽ 8 വരെയും, 8 ന് 9 മുതൽ 12 വരെയും, 9 ന് 13 മുതൽ 16 വരെയും, 10 ന് 17 മുതൽ 19 വരെയും വാർഡുകൾ തിരിച്ചാണ് അദാലത്ത് ക്രമീകരിച്ചിട്ടുള്ളത്.