തിരുവനന്തപുരം: ജ്യോതിർഗമയ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ പ്രഥമ ജ്യോതിർഗമയ സാന്ത്വന പുരസ്‌കാരം ജീവകാരുണ്യപ്രവർത്തകനും കടയ്‌ക്കൽ പുണ്യം ട്രസ്റ്റിന്റെ പ്രസിഡന്റുമായ കടയ്‌ക്കൽ രമേശിന് നൽകും. 7ന് രാവിലെ 10.30ന് നെട്ടയം എ.ആർ.ആർ. പബ്ളിക് സ്‌കൂളിൽ നടക്കുന്ന മതസൗഹാർദ്ദ സമ്മേളനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരം സമ്മാനിക്കും. മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ അദ്ധ്യക്ഷത വഹിക്കുന്ന സംഗമത്തിൽ ജ്യോതിർഗമയ ഫൗണ്ടേഷൻ ചെയർമാൻ ബി. അജയകുമാർ സ്വാഗതം പറയും. മേയർ കെ. ശ്രീകുമാർ, ശാന്തിഗിരി ആശ്രമം ഒാർഗനൈസിംഗ് സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി, മുസ്ളിം അസോസിയേഷൻ അഡ്വൈസറി ചെയർമാൻ ഇ.എം. നജീബ്, വികാർ ജനറൽ ഡോ. വർക്കി ആറ്റുപ്പുറത്ത്, ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജൻ, മുസ്ളിം അസോസിയേഷൻ പ്രസിഡന്റ് നാസർ കടയറ തുടങ്ങിയവർ സംസാരിക്കും.