വിതുര:തൊളിക്കോട് മന്നൂർക്കോണം മുസ്ലിം ജമാഅത്ത് നൂറുൽ ഇസ്ലാം മദ്രസയുടെ ഉദ്ഘാടനവും സാംസ്‌കാരികസമ്മേളനവും,മതവിജ്ഞാനസദസും 2,3,4,5 തീയതികളിൽ നടക്കും.ഇന്ന് വൈകിട്ട് 5ന് ഹലീൽബുഹാരി തങ്ങൾകടലുണ്ടി മദ്രസയുടെ ഉദ്ഘാടനം നിർവഹിക്കും.ജമാഅത്ത് പ്രസിഡന്റ് ഷിബു റാവുത്തർ അദ്ധ്യക്ഷത വഹിക്കും.പൊതുസമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. കെ.എസ്.ശബരിനാഥൻ എം.എൽ.എ,ഡി.കെ.മുരളി എം.എൽ.എ,ജില്ലാപഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു,ചീഫ് ഇമാംഡോ.അൻസാരിബാഖവി എം.ഡി,ഹസ്ബുള്ളബാഖവിതങ്ങൾ കൊല്ലം,ആനാട് പഞ്ചായത്ത്പ്രസിഡന്റ് ആനാട് സരേഷ്,തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷംനാനവാസ്,ജില്ലാ പഞ്ചായത്തംഗം ആനാട്ജയൻ,ജമാഅത്ത് ജനറൽസെക്രട്ടറി ഇ.അബ്ദുൽറഹീം എന്നിവരും വിവിധ ജമാഅത്ത് ഇമാമുമാരും,ജനപ്രതിനിധികളും പങ്കെടുക്കും.ഇന്ന് രാത്രി 8ന് ഹസ്ബുള്ളാബാഖവിതങ്ങൾ കൊല്ലവും, 3ന് രാത്രി 7ന് അബ്ദുൽഷുക്കൂർഖാസിമി കായംകുളവും,4ന് രാത്രി 7ന് ശ്രീകാര്യം മുസ്ലിം ജമാഅത്ത് ചീഫ് ഇമാം ഉസ്താദ് ഉവൈസ്അമാനിയും മതപ്രഭാഷണം നടത്തും.5ന് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്നൂർക്കോണം മദ്രസാ ചീഫ് ഇമാം ഡോ.അൻസാരി ബാഖവി എം.ഡി ഉദ്ഘാടനം ചെയ്യും.ജമാ അത്ത് പ്രസിഡന്റ് ഷിബുറാവുത്തർ അദ്ധ്യക്ഷത വഹിക്കും.പെരിങ്ങാട് ഉസ്താദ് അബൂമുഹമ്മദ് ഇദ്രീസ്ഷാഫി മതപ്രഭാഷണം നടത്തും.മദ്രസാ കുട്ടികളുടെ വിവിധ കലാവിരുന്നും ഉണ്ടായിരിക്കും.