സൂക്ഷ്മപരിശോധന
2019 ആഗസ്റ്റിൽ നടത്തിയ മൂന്നാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി, ജൂലൈയിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ എൽ.ബി പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ X) 2020 ജനുവരി 3 മുതൽ 7 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
ആറാം സെമസ്റ്റർ ബി.ടെക് സപ്ലിമെന്ററി മേയ് 2019 (2008 സ്കീം), മൂന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി - ജനുവരി 2019 (2013 സ്കീം), ഒന്നാം സെമസ്റ്റർ ബി.ടെക് പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് സപ്ലിമെന്ററി - ജനുവരി 2019 (2013 സ്കീം) എന്നീ ബി.ടെക് പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിച്ചിട്ടുളളവർ ഫോട്ടോ പതിച്ച ഐ.ഡി കാർഡും ഹാൾടിക്കറ്റുമായി റീവാല്യുവേഷൻ സെക്ഷനിൽ (ഇ.ജെ VII) 2020 ജനുവരി 3 മുതൽ 7 വരെയുളള പ്രവൃത്തി ദിനങ്ങളിൽ ഹാജരാകണം.
വർക്ക്ഷോപ്പ് മാറ്റി
കോളേജ് ഡെവലപ്പ്മെന്റ് കൗൺസിൽ 4 ന് സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജ് പ്രിൻസിപ്പൾമാർക്കായി നടത്താനിരുന്ന ഇന്നവേഷൻസ് ഇൻ ടീച്ചിംഗ് ലേണിങ്ങ് പ്രോസസ് വർക്ക്ഷോപ്പ് മാറ്റിവച്ചു.