പൂവാർ: പൂവാർ എരിക്കലുവിള വീട്ടിൽ ജോയിയുടെ
മകൻ ജിത്തു (24) കുളിക്കവെ പൊഴിയിൽ മുങ്ങിമരിച്ചു. ഇന്നലെ വൈകുന്നേരം നാല് മണിയോടെ ഇലക്ട്രീഷ്യനായ ജിത്തുവും സുഹൃത്തുക്കളായ രൂപേഷ്, ദീപു കൃഷ്ണ എന്നിവരുമായി പൂവാറിലെ പൊഴിക്കരയിലെത്തുകയായിരുന്നു. രൂപേഷും ദീപു കൃഷ്ണയും കരയ്ക്ക് കയറിയെങ്കിലും ജിത്തുവിനെ കാണാതായി. പൊലീസും ഫയർഫോഴ്സും, ലൈഫ് ഗാഡുകളും നടത്തിയ അന്വേഷണത്തിലാണ് ജിത്തുവിന്റെ മൃതദേഹം കിട്ടിയത് . പൊഴി മുറിഞ്ഞിരിന്നതിനാൽ കടലിലേയ്ക്കുള്ള ഒഴുക്ക് കൂടുതലായിരുന്നു. അതിനാലാണ് നീന്തലറിയാമായിരുന്നിട്ടും ജിത്തുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നതെന്ന് പോലീസ് പറഞ്ഞു. അമ്മ: ജോൺ മേരി. സഹോദരങ്ങൾ: ഡാനി, മാത്യു.
ഫോട്ടോ:മുങ്ങി മരിച്ച ജിത്തു.