തിരുവനന്തപുരം: ജില്ലയിലെ 14 നിയോജക മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈനട്ട് കിസാൻ കോൺഗ്രസ് പുതുവർഷത്തെ വരവേറ്റു. ജില്ലാതല ഉദ്ഘാടനം കഴക്കൂട്ടം ഹയർസെക്കൻഡറി സ്‌കൂളിൽ അങ്കണത്തിൽ കെ.പി.സി.സി സെക്രട്ടറി ടി. ശരത് ചന്ദ്രപ്രസാദ് നിർവഹിച്ചു. ജില്ലാപ്രസിഡന്റ് മാരായമുട്ടം എം.എസ്. അനിൽ, കെ.പി.സി.സി ജനറൽ സെക്രട്ടറി മൺവിള രാധാകൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് വർക്കല അൻവർ, സംസ്ഥാന ജനറൽ സെക്രട്ടറി ഉള്ളൂർ വത്സലകുമാർ, കഴക്കൂട്ടം അനീഷ്, കുമാരപുരം രാജേഷ്, സുനിൽ ബാബു, സോഷ്യൽ മീഡിയ ജില്ലാ കൺവീനർ പുനയൽ സന്തോഷ് തുടങ്ങിയവർ പങ്കെടുത്തു. ആര്യൻകോട് വിഭുകുമാർ, ശാസ്‌തമംഗലം അരുൺ, പൊഴിയൂർ വിജയൻ, എം.എൽ. ഉഷാരാജ്, പുതുക്കുളങ്ങര മണികണ്ഠൻ, കാട്ടാക്കട വിജയകുമാർ, ചിറയിൻകീഴ് ഹരിദാസ്, വാമനപുരം മിനിലാൽ, ആറ്റിങ്ങൽ ഹരിലാൽ, ആർ.ആർ. രാജേഷ്, വർക്കല സബേശൻ തുടങ്ങിയവർ നേതൃത്വം നൽകി.