ഓച്ചിറ: അച്ഛനും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് , ബുള്ളറ്റ് ബൈക്കുമായിടിച്ച് പിതാവ് മരിച്ചു. മകനും ബുള്ളറ്റ് ഓടിച്ചിരുന്ന യുവാവിനും ഗുരുതരമായി പരിക്കേറ്റു. ബൈക്കോടിച്ചിരുന്ന കുലശേഖരപുരം കടത്തൂർ കോമളത്തുവീട്ടിൽ അബ്ദുൽ റഹ് മാൻകുഞ്ഞാണ് (62)മരിച്ചത്. മകൻ അസിനെ (16)കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ബുള്ളറ്റ് ഓടിച്ച ചങ്ങൻകുളങ്ങര കൊച്ചുപറയാട്ട് അനീഷിനെ (24) എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ രാവിലെ 7ന് വവ്വാക്കാവ് -പാവുമ്പ റോഡിൽ പഞ്ചമി മുക്കിലായിരുന്നു അപകടം. മകനെ ട്യുഷൻ സെന്ററിൽ എത്തിക്കാൻ പഞ്ചമി മുക്കിൽ മെയിൻ റോഡിലേക്ക് പ്രവേശിക്കവെ വേഗത്തിൽവന്ന ബുള്ളറ്റ് , ബൈക്കിൽ ഇടിക്കുകയായിരുന്നു.അബ്ദുൽ റഹ്മാൻ കുഞ്ഞ് ആശുപത്രിയിൽവച്ചാണ് മരിച്ചത് . ഭാര്യ:സാജിത. മറ്റു മക്കൾ: അഫ്സാന, അജാസ് (ദുബായ്).