കാട്ടാക്കട: കഴിഞ്ഞ മൂന്ന് മാസമായി അറ്റകുറ്റപണികൾക്കായി അടച്ചിട്ടിരുന്ന നെയ്യാർ ലയൺ സഫാരി പാർക്ക് ഇന്നു മുതൽ പൊതുജനങ്ങൾക്ക് തുറന്നു നൽകുമെന്ന് നെയ്യാർ ഡാം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുരേഷ് അറിയിച്ചു. രാവിലെ ഒൻപത് മുതൽ വൈകിട്ട് 5 വരെയാണ് പൊതുജനങ്ങൾക്ക് പ്രവേശനം. ബോട്ടിംഗ്, ലയൺ സഫാരി പാർക്ക് സന്ദർശനം, അഗസ്ത്യ ചീങ്കണ്ണി പാർക്ക് സന്ദർശനം, മാൻ പാർക്ക് സന്ദർശനം എന്നിവ ഉൾപ്പെട്ട പാക്കേജിന് മുതിർന്ന ഒരാൾക്ക് 415 രൂപയാണ് പ്രവേശന ഫീസ്. അഞ്ചു മുതൽ 12 വരെയുള്ള കുട്ടികൾക്ക് 210 രൂപയുമാണ്.