തിരുവനന്തപുരം: സംസ്ഥാനത്തെ കാറ്ററിംഗ് സർവീസ് ഉടമകളുടെ കൂട്ടായ്‌മകളെ ഒരുമിപ്പിച്ച്‌ കോൺഫഡറേഷൻ ഓഫ്‌ ആൾ കേരള കാറ്ററേഴ്‌സ്‌ (സി.എ.കെ.സി) എന്ന സംഘടനയാക്കിയതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൂരജ്‌ ഗഫൂർ (പ്രസിഡന്റ്‌ ), പോൾ ചിതലൻ ( ജനറൽ സെക്രട്ടറി), ഒമർ ഷെരീഫ്‌ എന്നിവരാണ്‌ സി.എ.കെ.സിയുടെ ഭാരവാഹികൾ. 15 അംഗ എക്‌സിക്യൂട്ടിവിനെയും തിരഞ്ഞെടുത്തിട്ടുണ്ട്‌.