തിരുവനന്തപുരം: മെഡിക്കൽ കോളേജ് എസ്.എ.ടിക്ക് മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിൽ നിന്നും ശ്രീ ചിത്രയിലേക്ക് പോകുന്ന റോഡ് ഇന്ന് അടച്ചിടും. ക്യാമ്പസിൽ മാസ്റ്റർ പ്ലാൻ പദ്ധതിയുടെ ഭാഗമായുള്ള റോഡ് വികസന പ്രവർത്തനം നടക്കുന്നതിനാലാണിത്. മെഡിക്കൽ കോളേജ് അക്കാഡമിക് ബ്ലോക്ക്, പ്രിൻസിപ്പൽ ഓഫീസ്, ആർ.സി.സി, ശ്രീചിത്ര എന്നിവിടങ്ങളിലേക്ക് പോകുന്നവർ ഇന്ന് മെഡിക്കൽ കോളേജ് എസ്.ബി.ഐയ്ക്കു മുന്നിലൂടെയുള്ള റോഡിലൂടെ യാത്ര ചെയ്യണമെന്ന് സെക്യൂരിട്ടി ഓഫീസർ അറിയിച്ചു. വലിയ വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.