കാട്ടാക്കട:നെയ്യാറ്റിൻകര രൂപതയിൽ കാട്ടാക്കട കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കാറ്റിക്കിസ്റ്റ് വെൽഫെയർ ചാരിറ്റബിൾ സൊസൈറ്റിയുടെ ക്രിസ്മസ് ആഘോഷവും കുടുംബ സംഗമവവും കാട്ടാക്കട ഫെറോനാ വികാരി ഫാ.വൽസലൻജോസ് ഉദ്ഘാടനം ചെയ്തു.സൊസൈറ്റി പ്രസിഡന്റ് ശശിധരൻ ഉപദേശി അദ്ധ്യക്ഷത വഹിച്ചു.ഉപദേശിയായി 50 വർഷം പൂർത്തിയാക്കിയവരെ റീജിയണൽ കോ ഓർഡിനേറ്റർ മോൺ.വിൻസന്റ്.കെ.പീറ്റർ ആദരിച്ചു.നെയ്യാറ്റിൻകര രൂപതാ കോ ഓർഡിനേറ്റർ മോൺ.വി.പി.ജോസ് അനുഗ്രഹ പ്രഭാഷണം നടത്തി.ഫാ.ജോജോ,നെൽസൺ,ഫെഡറിക്ക്,എം.എം.അഗസ്റ്റിൻ എന്നിവർ സ്സാരിച്ചു.തുടർന്ന് സ്നേഹ വിരുന്നും കലാപരിപാടികളും നടന്നു.