sasi

കിളിമാനൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ പത്തനംതിട്ട സ്വദേശി മരിച്ചു. പത്തനം തിട്ട കുളനട നന്ദനത്തിൽ ശശികുമാർ (51 ) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാവിലെ 10.30 ഓടെ പുളിമാത്ത് ജംഗ്ഷനിൽ വച്ചായിരുന്നു സംഭവം.വിടുകളുടെ മേൽക്കൂരയ്ക്ക് ഷീറ്റിട്ട് കൊടുക്കുന്ന കരാറുകാരനായ ശശികുമാർ ജോലി സംബന്ധമായി വെഞ്ഞാറമൂട്ടിലേക്ക് പോകും വഴി എതിർ ദിശയിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.