മലയിൻകീഴ് : മഹിളാ കിസാൻ ശാക്തീകരൺ പരിയോജനയുടെ ഭാഗമായി കുരിശുമുട്ടം ഏലായിൽ നടന്ന ഞാറ്റടി ഉത്സവവും യന്ത്രവൽകൃത ഞാറ് നടീലും ഐ.ബി സതീഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിളവൂർക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. തിരുവനന്തപുരം സൗത്ത് ഫെഡറേഷൻ സി.ഇ.ഒ വി.കെ. വിജയൻ, നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൽ.ശകുന്തളകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ, ജനപ്രതിനിധികൾ, കൃഷി ഓഫീസർമാർ, സ്കൂൾ വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ, കർഷകർ തുടങ്ങിയവർ പങ്കെടുത്തു .
നെൽകൃഷി ചെയ്യുന്നതിന് കുരിശുമുട്ടം എസ്. അനിൽകുമാറാണ് വയൽ നൽകിയത്. നേമം ബ്ലോക്ക് പഞ്ചായത്ത് ആസ്ഥാനമായ സൗത്ത് ഫെഡറേഷനാണ് കൃഷി മേൽനോട്ടം വഹിക്കുന്നത്. കാർഷിക മേഖലയിൽ വനിതകൾക്ക് ജോലി ഉറപ്പാക്കുന്നതിനും കർഷകർക്ക് കുറഞ്ഞ ചിലവിൽ കൃഷി ചെയ്യാനുതകുന്നതുമാണ് പദ്ധതി.