കഴക്കൂട്ടം : പുതുവർഷാഘോഷത്തിനിടെ പെരുമാതുറ താഴംപള്ളിയിൽ യുവാവ് മുങ്ങി മരിച്ചു. കഠിനംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം വയൽ നിരത്ത് വീട്ടിൽ രാജു - ഷൈജ ദമ്പതികളുടെ മകൻ സജിൻ ദാസ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സജിൻ ദാസും സുഹൃത്തുക്കളായ സുശാന്ത് (17), സച്ചു (13) എന്നിവരും കുളിക്കാനിറങ്ങിയത്. ശക്തമായ തിരയിൽപ്പെട്ട് സജിൻ ദാസ് കടലിൽ കാണാതാവുകയായിരുന്നു. മത്സ്യതൊഴിലാളികളും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നതിനിടെ സജിൻ ദാസിന്റെ മൃതദേഹം കരക്കടിയുകയായിരുന്നു.