car

വെഞ്ഞാറമൂട്: നിയന്ത്രണംവിട്ട കാറിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പൂലന്തറ സ്വദേശി അഖിൽ അശോകൻ (20), പാറപ്പറ്റ സ്വദേശികളായ വിശ്വാസ് (19), കാർത്തിക് (20) എന്നിവർക്കാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകിട്ട് നാലിന് വെഞ്ഞാറമൂട് പോത്തൻകോട് ബൈപാസിൽ കോലിയക്കോട് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വന്ന കാർ ആദ്യം നിറുത്തിയിട്ടിരുന്ന ഒരു കാറിലും സമീപത്തുള്ള അഞ്ച് ബൈക്കുകളിലും ഇടിച്ചു. ഇതിനുശേഷം മുന്നോട്ടുപോയ കാർ റോഡരികിൽ നിൽക്കുകയായിരുന്ന മൂന്നുപേരെയും ഇടിച്ചിട്ടശേഷം നിറുത്താതെ പോവുകയായിരുന്നു. പരിക്കേറ്റവരെ നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പൊലീസ് നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ അപകടമുണ്ടാക്കിയ കാറിനെ കാട്ടായിക്കോണത്തുവച്ച് കഴക്കൂട്ടം പൊലീസ് പിടികൂടി. വെഞ്ഞാറമൂട് പൊലീസ് ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.