isro
NASA,ISRO,VIKRAM LANDER,CHANDRAYAN2,ISRO,ISRO CHAIRMAN K SHIVAN

തിരുവനന്തപുരം: ചന്ദ്രയാൻ - 3 ദൗത്യത്തിന് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചതായും ഇന്ത്യയുടെ ആദ്യബഹിരാകാശ മനുഷ്യദൗത്യത്തിനായി ( ഗഗൻയാൻ ) നാലുപേരെ തിരഞ്ഞെടുത്തതായും ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ.കെ.ശിവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബഹിരാകാശ യാത്രികാരുടെ വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തിയില്ല.
ഗഗൻയാൻ 2022ൽ വിക്ഷേപിക്കും. ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കും. ഗഗൻയാന്റെ പല ഘടകങ്ങളും പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വർഷത്തെ പ്രധാന പദ്ധതിയെന്നും റഷ്യയിലാവും പരിശീലനമെന്നും അദ്ദേഹം പറഞ്ഞു. സർവ്വീസ് മൊഡ്യൂൾ, ക്രൂ മൊഡ്യൂൾ, ഒാർബിറ്റർ മൊഡ്യൂൾ എന്നീ മൂന്ന് ഭാഗങ്ങളുണ്ട്.

ചന്ദ്രയാൻ 3 അടുത്ത വർഷം വിക്ഷേപിക്കും. ചന്ദ്രയാൻ 2 പരാജയമായിരുന്നില്ലെന്നും അദ്ദേഹം ആവർത്തിച്ചു. ഒാർബിറ്റർ ഇപ്പോഴും ചന്ദ്രനെ വലംവയ്‌ക്കുന്നുണ്ട്. അതിൽ നിന്നുള്ള വിവരങ്ങളും ലഭിക്കുന്നുണ്ട്. വിക്രം ലാൻഡർ സോഫ്റ്റ് ലാൻഡിംഗ് നടത്തുന്നതിൽ പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാമത്തെ ബഹിരാകാശ കേന്ദ്രത്തിനായി തൂത്തുകുടിയിൽ 2300 ഏക്കർ സ്ഥലം ഏറ്റെടുത്തു. അവിടെ വിപുലമായ റോക്കറ്റ് ലോംഞ്ചിംഗ് സ്റ്റേഷൻ നിർമ്മിക്കും.

ഇൗ വർഷം 25 ബഹിരാകാശപദ്ധതികളാണ് ലക്ഷ്യം.