വെഞ്ഞാറമൂട്: ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. വെമ്പായം ഇടത്തറ കാഞ്ഞിരംമൂട് വീട്ടിൽ തുളസി(32)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം തേവലക്കാട് വച്ചായിരുന്നു അപകടം. എതിർ ദിശയിൽ നിന്നു വന്ന ലോറി നിയന്ത്രണംവിട്ട് ബൈക്കിലിടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാർ കന്യാകുളങ്ങര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിച്ചുവെങ്കിലും രക്ഷിനായില്ല. ഗൾഫിൽനിന്ന് ഒരു മാസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: സാവിത്രി. മക്കൾ : അശ്വതി, സന്ദീപ്.