jan01g

ആറ്റിങ്ങൽ: എസ്.എൻ.ഡി.പി യോഗം ആറ്റിങ്ങൾ യൂണിയന് കീഴിലുള്ള മണമ്പൂർ ഗുരുനഗർ ശാഖയുടെ ഗുരുദേവക്ഷേത്രത്തിന് നേരെ കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ നടത്തിയ ആക്രമണത്തിൽ മണമ്പൂർ ഗുരുനഗർ ശാഖയുടെ ആഭിമുഖ്യത്തിൽ യൂണിയൻ ഭാരവാഹികൾ, ശാഖാ ഭാരവാഹികൾ, വനിതാ സംഘം, മൈക്രോ ഫിനാൻസ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികളുടെയും നേതൃത്വത്തിൽ പ്രതിഷേധ യോഗം ചേർന്നു. ഗുരുക്ഷേത്രാങ്കണത്തിൽ നടന്ന യോഗം ആറ്റിങ്ങൾ യൂണിയൻ പ്രസിഡന്റ് എസ്. ഗോകുൽദാസ് ഉദ്ഘാടനം ചെയ്തു. ഗുരുദേവക്ഷേത്രം തകർക്കാൻ ശ്രമിച്ച മുഴുവൻ പ്രതികളെയും അറസ്റ്റുചെയ്യണമെന്നും ഇല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ യൂണിയന്റെ നേതൃത്വത്തിൽ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് മുകുന്ദൻ അദ്ധ്യക്ഷത വഹിച്ചു. ശാഖാ സെക്രട്ടറി ജയപ്രകാശ് സ്വാഗതം പറഞ്ഞു. ആറ്റിങ്ങൾ യൂണിയൻ സെക്രട്ടറി എം. അജയൻ, യൂണിയൻ കൗൺസിലർമാരായ സുധീർ, സുരേഷ് ബാബു, ശാഖാ വൈസ് പ്രസിഡന്റ് പ്രസാദ്, യൂണിയൻ മെമ്പർ ബൈജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് കുമാർ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ മാവിള വിജയൻ, എ. നഹാസ്, വാർഡ് മെമ്പർ രാധാകൃഷ്ണൻ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മണമ്പൂർ ദിലീപ്, ജി. സത്യശീലൻ, വി. സുധീർ, ശാഖാ ഭാരവാഹികളായ ജോയി, ജയചന്ദ്രൻ എന്നിവർ സംസാരിച്ചു