കല്ലമ്പലം : ചോക്ലേറ്റ് ഫാക്ടറിയിൽ അതിക്രമിച്ച് കയറി സ്ഥാപന ഉടമയെ ആക്രമിച്ച വക്കം രാമംവിളാകത്ത് വീട്ടിൽ ആദർശിനെ (22) അറസ്റ്റുചെയ്തു. കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ ചാത്തൻപാറയിലെ അൽ മെലാ ഇന്റർനാഷണൽ ചോക്ലേറ്റ് ഫാക്ടറിയിൽ അതിക്രമിച്ചുകയറി ആദർശ് അകാരണമായി സ്ഥാപനയുടമയെ ദേഹോപദ്രവം ഏൽപ്പിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്തു. തുടർന്ന് ആദർശിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കേസെടുത്ത ശേഷം പ്രതിയെ ജാമ്യത്തിൽ വിട്ടു.