ഓടനാവട്ടം: വെളിയം പടിഞ്ഞാറ്റിൻകര യക്ഷിക്കുഴി തോട്ടിൽ ഒന്നരമാസത്തോളം പഴക്കം തോന്നിക്കുന്ന തിരിച്ചറിയാൻ പറ്റാത്ത മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് തൊഴിലുറപ്പ് ജോലിയിൽ ഏർപ്പെട്ടിരുന്നവാരാണ് മൃതദേഹം കണ്ടത്. ഒഴുകിപ്പോകാൻ കഴിയാത്ത വിധം മാലിന്യങ്ങളിൽ തങ്ങിനിൽക്കുകയായിരുന്നു.മൃതദേഹാവശിഷ്ടങ്ങൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.