സെർബിയൻ നടി നടാഷ സ്റ്റാൻകോവിച്ചുമായുള്ള
വിവാഹ നിശ്ചയം കഴിഞ്ഞു
മുംബയ് : താനും സെർബിയൻ നടി നടാഷ സ്റ്റാൻ കോവിച്ചുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായി സോഷ്യൽ മീഡിയയിലൂടെ അറിയിച്ച് ഇന്ത്യൻ ക്രിക്കറ്റർ ഹാർദിക് പാണ്ഡ്യ തങ്ങളുടെ ചിത്രത്തിനൊപ്പം ഇൻസ്റ്റാഗ്രാമിലാണ് പാണ്ഡ്യ പുതുവർഷ ദിനത്തിലെ വിവാഹ നിശ്ചയവാർത്ത പുറത്തുവിട്ടത്.
ഞാൻ നിന്റേതാണ്, നീ എന്റേതും, നാടുമുഴുവൻ ഇത് പാട്ടായി." എന്നാണ് 1.1.2020 , എൻഗേജ്ഡ് എന്ന ഹാഷ് ടാഗോടെ ഹാർദിക് പാണ്ഡ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.
ബോളിവുഡ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സെർബിയൻ നടിയും മോഡലും ഡാൻസറുമാണ് 27 കാരിയായ നടാഷ, പ്രകാശ് ത്സാ സംവിധാനം ചെയ്ത സത്യാഗ്രഹ എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡ് അരങ്ങേറ്റം. ബിഗ് ബോസ് ടിവിഷോയുടെ എട്ടാം പതിപ്പിലൂടെയാണ് ശ്രദ്ധേയായത്.
പരിക്കേറ്റ് വിശ്രമത്തിലായിരുന്ന ഹാർദിക് പാണ്ഡ്യ ബംഗ്ളാദേശിനും വെസ്റ്റ് ഇൻഡീസിനുമെതിരായ ട്വന്റി 20 ഏകദിന പരമ്പരകളിൽ കളിച്ചിരുന്നില്ല. തിരിച്ചുവരവിനൊരുങ്ങുന്ന ഹാർദിക്കിനെ ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെപ്തംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി 20 മത്സരത്തിലാണ് ഹാർദിക് അവസാനമായി കളിച്ചത്.
ഇംഗ്ളീഷ് പ്രിമിയർ ലീഗ്
ചെൽസിയെ തളച്ച് ബ്രൈട്ടൺ
1-1
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ ഇന്നലെ നടന്ന മത്സരത്തിൽ കരുത്തരായ ചെൽസിയെ ബ്രൈട്ടൺ ആൻഡ് ഹോവ് സമനിലയിൽ തളച്ചു. ബ്രൈട്ടന്റെ ഹോംഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒാരോ ഗോൾ വീതവമാണ് ഇരുടീമുകളും നേടിയത്.
10-ാം മിനിട്ടിൽ അത് പെല്ലിക്യുയേറ്റയിലൂടെ ചെൽസിയാണ് ആദ്യം സ്കോർ ചെയ്തത്. എന്നാൽ 84-ാം മിനിട്ടിൽ അലിറേസ ജഹാൻ ബക്‌ഷ്‌ത് ............ കിക്കിലൂടെ നേടിയ ഗോളിന് ബ്രൈട്ടൺ സമനില പിടിച്ചെടുത്തു.
ഇതോടെ 20 മത്സരങ്ങളിൽ നിന്ന് 35 പോയിന്റുമായി ചെൽസി പട്ടികയിൽ നാലാം സ്ഥാനത്ത് തുടരുകയാണ്. 19 കളികളിൽനിന്ന് 55 പോയിന്റുള്ള ലിവർപൂളാണ് ഒന്നാമത്. ലെസ്റ്റർസിറ്റി (കളി 20-42 പോയിന്റ്), മാഞ്ചസ്റ്റർ സിറ്റി (20-41) എന്നിവരാണ് രണ്ടും മരന്നും സങ്ങഥാനങ്ങളിൽ. 20 കളികളിൽ നിന്ന് 31 പോയിന്റുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തുണ്ട്. 23 പോയിന്റുമായി 13-ാം സ്ഥാനത്താണ് ബ്രൈട്ടൺ.
ഏഞ്ചലോ മാത്യൂസ്
ഇന്ത്യൻ പര്യടനത്തിന്
കൊളംബോ : 16 മാസത്തെ ഇടവേളയ്ക്കുശേഷം മുൻ നായകൻ ഏഞ്ചലോ മാത്യൂസിനെ ശ്രീലങ്കൻ ട്വന്റി 20 ക്രിക്കറ്റ് ടീമിലേക്ക് തിരികെ വിളിച്ചു. ഇൗമാസം അഞ്ചിന് തുടങ്ങുന്ന ഇന്ത്യയ്ക്കെതിരായ മൂന്ന് ട്വന്റി 20 കളുടെ പരമ്പരയിലാണ് മാത്യൂസിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ലസിത് മലിംഗ നയിക്കുന്ന ലങ്കൻ ടീം ഇന്ന് ഇന്ത്യയിലേക്ക് തിരിക്കും.
2018 ആഗസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് മാത്യൂസ് അവസാനമായി ട്വന്റി 20 കളിച്ചത്.
ശ്രീലങ്കൻ സ്ക്വാഡ്
ലസിത് മലിംഗ (ക്യാപ്ടൻ), ധനുഷ ഗുണതിലക, അവിഷ്ക ഫെർണാൻഡോ, ഏഞ്ചലോ മാത്യൂസ് ,ദാസുൻ ഷനുക, കുശാൽ പെരേര, നിരോഷൻ ഡിക്ക് വെല്ല, ധനഞ്ജയ ഡിസിൽവ, ഇസുരു ഉഡാന, ഭാനുക രാജപക്‌സ, ഒഷാഡ ഫെർണാൻഡോ, വാണിൻദു ഹസരംഗ, ലാഹിരു കുമാര, കുശാൽ മെൻഡിസ്, ലക്ഷൻ സന്ദാകൻ, കാസുൻ രജിത.
ദേഷോൺ ബ്രൗൺ ബംഗളുരുവിൽ
ബംഗളുരു : ഐ.എസ്.എൽ ക്ളബ് ബംഗളുരു എഫ്.സി ജമൈക്കൻ അന്താരാഷ്ട്ര താരം ദേഷോൺ ബ്രൗണിനെ ഒന്നരവർഷത്തേക്ക് സ്വന്തമാക്കി. മിഡ്ഫീൽഡറായ ബ്രൗൺ അമേരിക്കൻ സോക്കർ ലീഗിലെ താരമായിരുന്നു 2016 ൽ ചൈനീസ് ലീഗിലും കളിച്ചിട്ടുണ്ട്.