തിരുവനന്തപുരം: നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാനുള്ള പൊലീസിന്റെ ചീറ്റ പട്രോൾ സംവിധാനത്തിന് തുടക്കമായി. തമ്പാനൂർ സ്‌റ്റേഷന് മുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ലാഗ് ഓഫ് ചെയ്‌തതോടെ 10 ചീറ്റ പട്രോൾ ജീപ്പുകളും 30 ബൈക്ക് പട്രോൾ സംഘങ്ങളും നിരത്തിലിറങ്ങി. നഗരത്തിലെ അപകടങ്ങൾ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ലക്ഷ്യമിട്ടാണ് ചീറ്റ പട്രോൾ സംഘത്തിന് രൂപം നൽകിയത്.
പ്രവർത്തന മേഖല
-------------------------------
ചീറ്റ ഒന്ന് - കഴക്കൂട്ടം, തുമ്പ
രണ്ട് - മെഡിക്കൽ കോളേജ്, ശ്രീകാര്യം
മൂന്ന് - പേരൂർക്കട, മണ്ണന്തല
നാല് - വട്ടിയൂർക്കാവ്, പൂജപ്പുര
അഞ്ച് - മ്യൂസിയം, കന്റോൺമെന്റ്
ആറ് - ഫോർട്ട്, തമ്പാനൂർ
ഏഴ് - നേമം, കരമന
എട്ട് - പേട്ട, വഞ്ചിയൂർ
ഒമ്പത് - പൂന്തുറ, വലിയതുറ
പത്ത് - വിഴിഞ്ഞം, കോവളം, തിരുവല്ലം
ചീറ്റ സംഘത്തിന്റെ ചുമതല
-----------------------------------------------
1 . ട്രാഫിക് നിയമ ലംഘനങ്ങൾ കണ്ടെത്തുക
2. ഗതാഗതക്കുരുക്ക് ഒഴിവാക്കുക
3. അപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കുക
4. റോഡിലെ കുഴികളും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന
മരങ്ങളും വൈദ്യുത തൂണുകളുമൊക്കെ കണ്ടെത്തി
റിപ്പോർട്ട് ചെയ്യുക