balram
ബൽറാം കുമാർ ഉപാദ്ധ്യായ

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറായി ഐ.ജി ബൽറാം കുമാർ ഉപാദ്ധ്യായയെ നിയമിച്ചു. 1997ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. എം.ആർ. അജിത്കുമാറിന് എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ച ഒഴിവിലാണ് നിയമനം. തിരുവനന്തപുത്തെ അഡിഷണൽ കമ്മിഷണറായ ഹർഷിത അട്ടല്ലൂരിക്ക് ഐ.ജിയായി സ്ഥാനക്കയറ്റം നൽകി സൗത്ത് സോണിൽ നിയമിച്ചു. ഐ.ജിയായി സ്ഥാനക്കയറ്റം ലഭിച്ച ജി. സ്പർജ്ജൻ കുമാറിനെ ബിവറേജസ് കോർപറേഷൻ എം.ഡിയായി തുടരാൻ അനുവദിച്ചു. ഈ തസ്തിക ഐ.ജിയുടേതാക്കി ഉയർത്തി. സീനിയർ ടൈം സ്കെയിൽ ലഭിച്ച എസ്.പി ആർ.ഇളങ്കോയെ വയനാട് ജില്ലാ പൊലീസ് മേധാവിയാക്കി. തൃക്കാക്കര അസി. സൂപ്രണ്ടായ ആർ.വിശ്വനാഥിനെ അഞ്ചാം സായുധ ബറ്റാലിയൻ കമൻഡാന്റാക്കി. വൈക്കം അസി.സൂപ്രണ്ട് അരവിന്ദ് സുകുമാറിനെ മൂന്നാം സായുധ ബറ്റാലിയൻ കമൻഡന്റാക്കി.