ngo-

തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ സംഘടിപ്പിച്ച കെ. ചെല്ലപ്പൻപിള്ള സ്‌മാരക ലൈബ്രറിയുടെ പുസ്തക വണ്ടിയുടെ പര്യടന ഉദ്ഘാടനം എഴുത്തുകാരൻ ബെന്യാമിൻ നിർവഹിച്ചു. മതത്തിന്റെ പേരിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള രാജ്യങ്ങളിൽ വലിയ തോതിൽ അരാജകത്വം നിലനിൽക്കുന്നുവെന്ന് ബെന്യാമിൻ പറഞ്ഞു. എന്നാൽ ഇന്ത്യയെ പോലൊരു ജനാധിപത്യ രാജ്യത്ത് ഭീതിപ്പെടുത്തുന്ന സമകാലിക സംഭവ വികാസങ്ങളോട് പ്രതികരണം രേഖപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ഐ. ഷൈലജകുമാരി അദ്ധ്യക്ഷയായിരുന്നു. എൻ.ജി.ഒ യൂണിയൻ ട്രഷറർ എൻ.നിമൽരാജ്, യു.എം.നഹാസ്, മനോജ് കുമാർ, വിജുകുമാർ എന്നിവർ സംബന്ധിച്ചു.