തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ബഹുനില പൊലീസ് സ്‌റ്റേഷൻ തമ്പാനൂരിൽ പ്രവർത്തനം തുടങ്ങി. തമ്പാനൂർ സ്‌റ്റേഷനുവേണ്ടി നിർമ്മിച്ച നാലുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. വി.എസ്. ശിവകുമാർ എം.എൽ.എ, മേയർ കെ. ശ്രീകുമാർ, ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മേത്ത, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നഗരത്തിലെ ഗതാഗത പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തയ്യാറാക്കിയ പത്ത് ചീറ്റാ വാഹനങ്ങളുടെ ഫ്‌ളാഗ് ഒഫും മുഖ്യമന്ത്രി നിർവഹിച്ചു. രണ്ടരക്കോടി രൂപ ചെലവിൽ ഹാബിറ്റാറ്റാണ് നിർമ്മാണം പൂർത്തിയാക്കിയത്. പരിസ്ഥിതി സൗഹൃദമാക്കി ചെലവുകുറഞ്ഞ രീതിയിലാണ് നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് കെട്ടിടം പ്രവർത്തനക്ഷമമായത്
സൗകര്യങ്ങൾ
പൊലീസിന്റെ പ്രവർത്തനങ്ങൾക്ക് ഇണങ്ങുന്ന തരത്തിലുളള സൗകര്യമുണ്ട്
പൊലീസ് ഉദ്യോഗസ്ഥർക്ക് ആവശ്യത്തിനുള്ള മുറികൾ
തൊണ്ടിമുതലും ആയുധങ്ങളും സൂക്ഷിക്കാനുളള സൗകര്യം
സമ്മേളന മുറി
സി.ഡി ഫയൽ സ്‌റ്റോക്ക് റൂം
കുറ്റവാളികളെ ചോദ്യം ചെയ്യാനുളള മുറി
കമ്പ്യൂട്ടർ, വൈ ഫൈ, കാമറനിരീക്ഷണം