കിളിമാനൂർ:പുതുവർഷത്തിൽ പ്ലാസ്റ്റിക് രഹിത വിദ്യാലയം എന്ന സന്ദേശവുമായി കിളിമാനൂർ ഗവൺമെന്റ് എൽ.പി.എസിലെ കുരുന്നുകൾക്ക് പേപ്പർ ബാഗ് നിർമ്മണത്തിൽ പരിശീലനം നൽകി.പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളെ വിദ്യാലയത്തിൽ നിന്നും വീടുകളിലിൽ നിന്നും ഒഴിവാക്കാൻ കുട്ടികളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലനം നൽകിയത്.സ്കൂളിലെ ഹരിതസേനയുടെ നേതൃത്വത്തിലാണ് പരിശീലനം സംഘടിപ്പിച്ചത്.പ്ലാസ്റ്റിക് കിറ്റുകളുടെ ഉപയോഗം കുറയ്ക്കുവാനും കടലാസ് ബാഗുകൾ ഉപയോഗിക്കുവാനും നിർദ്ദേശിച്ചുകൊണ്ട് കുട്ടികൾ നിർമ്മിച്ച പേപ്പർ ബാഗുകൾ പുതുവത്സര സമ്മാനമായി വിതരണം ചെയ്തു. സ്‌കൂൾ എസ്.എം.സി ചെയർമാൻ രതീഷ് പോങ്ങനാട് അദ്ധ്യക്ഷത വഹിച്ചു.പ്രധാന അദ്ധ്യാപിക ടി.വി. ശാന്തകുമാരിയമ്മ ഉദ്ഘടാനം ചെയ്തു.അദ്ധ്യാപികമാരായ സിന്ധു,നജീമ,ആൻസി ,രജിത എന്നിവർ നേതൃത്വം നൽകി.