കിളിമാനൂർ: വെള്ളല്ലൂർ തിരുവെള്ളല്ലൂർ ശിവക്ഷേത്രത്തിലെ രോഹിണിതിരുവാതിര മഹോത്സവം 8,9,10 തീയതികളിൽ നടക്കും.8ന് രാവിലെ 5.30ന് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം, 7ന് ഭാഗവത പാരായണം, 9ന് പാൽപ്പായസ പൊങ്കാല,10ന് നവ കലശ പൂജ,കലശാഭിഷേകം വൈകിട്ട് 5ന് സോപാന സംഗീതം,7.30ന് ചികിത്സാ സഹായ വിതരണം, 8.30ന് കെ.പി.എ.സിയുടെ നാടകം മുടിയനായ പുത്രൻ, 9ന് രാവിലെ 5.30ന് അഷ്ടദ്രവ്യ ഗണപതി ഹോമം,7ന് ഭാഗവത പാരായണം,10 ന് ഉച്ചപൂജ,വൈകിട്ട് 5ന് യക്ഷി അമ്പലത്തിൽ വലിയ പടുക്കയും അലങ്കാര ദീപാരാധനയും,7.30ന് നൃത്ത നിലാവ്.10ന് രാവിലെ 5.30ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം,8ന് ശിവപുരാണ പാരായണം, 9.30ന് നവ കലശപൂജ, 11ന് തിരുവാതിര സദ്യ,വൈകിട്ട് 5.30ന് തിരു ബിംബം എഴുന്നള്ളിക്കലും താലപ്പൊലിയും വിളക്കും,രാത്രി 9 മുതൽ നാട്ടുപാട്ട് കളിയാട്ടം.