കല്ലമ്പലം: മടവൂർ എലിക്കുന്നാംമുകൾ ഫാക്ടറി ജംഗ്ഷൻ പൗരസമിതിയുടെ നാലാം വാർഷികാഘോഷം നാളെ വൈകിട്ട് 4ന് എലിക്കുന്നാംമുകൾ ഫാക്ടറി ജംഗ്ഷനിൽ അടൂർപ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. സമിതി പ്രസിഡന്റ് എ. നവാസ് അദ്ധ്യക്ഷനാകും. ചികിത്സാ ധനസഹായം വി. ജോയി എം.എൽ.എ വിതരണം ചെയ്യും. സി.സി ടിവി കാമറ പള്ളിക്കൽ എസ്.ഐ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന്‍ വിദ്യാഭ്യാസ അവാർഡ്, ആദരിക്കൽ തുടങ്ങിയവ നടക്കും. വൈകിട്ട് 6 മുതൽ കലാപരിപാടികൾ, രാത്രി 7ന് കോമഡിഷോ.