ചിറയിൻകീഴ്: 8ന് നടക്കുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ ചിറയിൻകീഴ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കാൽനട പ്രചരണ ജാഥയുടെ ഉദ്ഘാടനം സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം ആർ. സുഭാഷ് ജാഥാ ക്യാപ്ടൻ പി. മണികണ്ഠന് പതാക കൈമാറി നിർവഹിച്ചു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കിഴുവിലം രാധാകൃഷ്ണൻ (ഐ.എൻ.ടി.യു.സി), സി.പി.എം എരിയാ കമ്മിറ്റി അംഗം വി. വിജയകുമാർ, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി. വ്യാസൻ, സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ്ണൻ, എം.വി. കനകദാസ് തുടങ്ങിയവർ സംസാരിച്ചു. പി. മണികണ്ഠൻ (സി.ഐ.ടി.യു) ജാഥാ ക്യാപ്റ്റനും, ഗോപൻ (എ.ഐ.ടി.യു.സി) വൈസ് ക്യാപ്റ്റനും, മോനി ശാർക്കര (ഐ.എൻ.ടു.യു.സി) മാനേജരുമായിരുന്നു. ആനത്തലവട്ടത്ത് നിന്നാരംഭിച്ച ജാഥ പണ്ടകശാല, ബസ് സ്റ്റാൻഡ്, വലിയകട, ശാർക്കര, കടകം ജംഗ് ഷൻ വഴി മഞ്ചാടിമൂട്ടിൽ സമാപിച്ചു.