ബാലരാമപുരം: അന്തിയൂർ റസിഡന്റ്സ് അസോസിയേഷനിൽ സി.സി.ടി.വി കാമറ ഉദ്ഘാടനവും പ്രതിഭകൾക്ക് അനുമോദനവും ഞായറാഴ്ച വൈകിട്ട് 4ന് നടക്കും.അഡ്വ.എം.വിൻസെന്റ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡന്റ് എസ്.രാജീവ് അദ്ധ്യക്ഷത വഹിക്കും.പഞ്ചായത്ത് പ്രസിഡന്റ് ആർ.എസ്. വസന്തകുമാരി മുഖ്യപ്രഭാഷണം നടത്തും.സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ഐ ജി.ബിനു ജാഗ്രതാസന്ദേശം നൽകും.നേമം ബ്ലോക്ക് മെമ്പർമാരായ ഡി.സുരേഷ് കുമാർ,എസ്.ജയചന്ദ്രൻ, സാഹിത്യകാരൻ തലയൽ മനോഹരൻ നായർ,ബാലരാമപുരം എസ്.ഐ ജി.വിനോദ് കുമാർ,പി.ആർ.ഒ എ.വി.സജീവ്,വാർഡ് മെമ്പർമാരായ ആർ.ഹേമലത,എസ്.കെ.സിന്ധു,എൽ.ശോഭന,എസ്.രാജേഷ്,ഫ്രാബ്സ് പ്രസിഡന്റ് പൂങ്കോട് സുനിൽകുമാർ,ജനറൽ സെക്രട്ടറി ബാലരാമപുരം അൽഫോൺസ് എന്നിവർ സംസാരിക്കും.സെക്രട്ടറി പി.ഹരിപ്രസാദ് സ്വാഗതവും എസ്.സെയ്യദലി നന്ദിയും പറയും.