നെടുമങ്ങാട് :ആനാട് പുനവകുന്ന് റസിഡന്റ്സ് അസോസിയേഷൻ വാർഷികവും പുതുവത്സര വരവേല്പും കവിയും ഗാനരചയിതാവുമായ ചുനക്കര രാമൻകുട്ടി ഉദ്ഘാടനം ചെയ്തു.എസ്.എസ്.എൽ.സി,പ്ലസ്ടു വിജയികൾക്കുള്ള ഉപഹാരം കലാം കൊച്ചേറയും കുടുംബാംഗങ്ങൾക്കുള്ള പുതുവത്സര സമ്മാനം ജില്ല പഞ്ചായത്ത് മെമ്പർ ആനാട് ജയനും കലാ-കായിക മത്സര സമ്മാനങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ആനാട് സുരേഷവും വിതരണം ചെയ്തു.ആനാട് ഫാർമേഴ്‌സ് ബാങ്ക് പ്രസിഡന്റ് കെ.രാജേന്ദ്രൻ,പഞ്ചായത്ത് ക്ഷേമകാര്യ ചെയർപേഴ്സൺ ഷിബബിവി,മെമ്പർ ടി.സിന്ധു,മുൻ പഞ്ചായത്ത് പ്രസിഡന്റ് ആനാട് ജി.ചന്ദൻ തുടങ്ങിയവർ സംസരിച്ചു.അസോസിയേഷൻ പ്രസിഡന്റ് വി.ചന്ദ്രൻപിള്ളയുടെ അദ്ധ്യഷതയിൽ സെക്രട്ടറി ആർ.അജയകുമാർ സ്വഗതവും കുമാരലാൽ നന്ദിയും പറഞ്ഞു.