നെടുമങ്ങാട് : 'ലഹരി വിമുക്ത നവകേരളം' എന്ന മുദ്രാവാക്യം ഉയർത്തി നെടുമങ്ങാട് എക്‌സൈസ്‌ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജനകീയ വിമുക്തി ജ്വാല തെളിക്കലും ലഹരി വിരുദ്ധ പ്രതിജ്ഞയും നടന്നു. ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറിയിൽ നടന്ന കാമ്പയിൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജു ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.എക്‌സൈസ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർ ജി.മോഹൻകുമാർ,രജിത്.ബി തുടങ്ങിയവർ പ്രസംഗിച്ചു. ലൈബ്രറി പ്രസിഡന്റ് വി.കെ ഷൈജു സ്വാഗതവും നിപിൻ ടി.എസ് നന്ദിയും പറഞ്ഞു.