ചിറയിൻകീഴ്: ചിറയിൻകീഴ് പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കർഷകദിനാചരണം ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഡീന ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എം.വി. കനകദാസ് അദ്ധ്യക്ഷനായി. ചിറയിൻകീഴ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി. ചന്ദ്രശേഖരൻ നായർ പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. മണികണ്ഠൻ, പഞ്ചായത്തംഗങ്ങളായ എസ്. ശ്രീലത, ജി. ജയൻ, വി. ബേബി, ആന്റണി ഫെർണാണ്ടസ്, മോനി ശാർക്കര, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ പി. മുരളി, വി. വിജയകുമാർ, സി.പി.ഐ ലോക്കൽ സെക്രട്ടറി കളിയിൽപ്പുര രാധാകൃഷ്ണൻ, ഡി.സി.സി അംഗം പുതുക്കരി പ്രസന്നൻ, ശങ്കരനാരായണപിള്ള, ഗോപകുമാർ, രഘുകുമാർ, ആർ.എസ്. ഗിരിജ, ഗോപിനാഥൻ, കെ. മോഹനൻ, മായാംബിക, കൃഷി അസിസ്റ്റന്റ് ജെ.എസ്. രാജേശ്വരി, അഭിലാഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സംയോജിത കൃഷി രീതിയെക്കുറിച്ച് കാർഷിക സെമിനാർ നടന്നു.