
ബാലരാമപുരം: എസ്.എൻ.ഡി.പി റസൽപ്പുരം ശാഖഗുരുദേവപ്രതിഷ്ഠാ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള സാഹിത്യമത്സരം 12,19 തീയതികളിൽ നടക്കും.പദ്യപാരായണം – പ്രീ.കെ.ജി,എൽ.കെ.ജി, യു.കെ.ജി (ദൈവദശകം ആദ്യത്തെ ശ്ലോകം),എൽ.പി.എസ് (ജീവകാരുണ്യ പഞ്ചകം ആദ്യത്തെ അഞ്ച് ശ്ലോകം),യു.പി.എസ് (സദാചാരം), എച്ച്.എസ് (പിണ്ഡനന്ദി ആദ്യത്തെ അഞ്ച് ശ്ലോകം),കോളേജ് വിഭാഗം (ഈശാവസ്യോപനിഷത്ത് (ആദ്യത്തെ അഞ്ച് ശ്ലോകം),പൊതുവിഭാഗം (ദൈവദശകം),പ്രസംഗം - പ്രീ.കെ.ജി,എൽ.കെ.ജി,യു.കെ.ജി (ശ്രീനാരായണഗുരു), എൽ.പി.എസ് (ശ്രീനാരായണഗുരു),യു.പി.എസ് (ഗുരുചരണം ശരണം),എച്ച്.എസ് (പിണ്ഡനന്ദിയുടെ സാരം),കോളേജ് വിഭാഗം (ഈശാവസ്യോപനിഷത്തിന്റെ സാരം), പൊതുവിഭാഗം (ദൈവദശകത്തിന്റെ സാരം),ഉപന്യാസം – ശ്രിനാരായണധർമ്മം – ചതുർത്ഥി സ്വർഗം മുതൽ അഷ്ട സർഗ്ഗം വരെ ആശയം വിശദീകരിക്കുക, വായനമത്സരം – എൽ.പി.എസ് (ഗദ്യപ്രാർത്ഥന), യു.പി.എസ്, എച്ച്.എസ്, കോളേജ്, പൊതുവിഭാഗം (ദൈവചിന്തനം), ആത്മോപദേശ ശതകം ആദ്യത്തെ രണ്ട് ശ്ലോകം ചൊല്ലി ആശയം വിശദീകരിക്കുക (എല്ലാ വിഭാഗക്കാർക്കും മത്സരിക്കാം). ചിത്രരചനാമത്സരത്തിൽ എൽ.കെ.ജി മുതൽ പൊതു വിഭാഗം വരെ പങ്കെടുക്കാം.ശ്രീനാരായണ ക്വിസ്,ഉപന്യാസം,ആത്മോപദേശശതകം,വായന മത്സരങ്ങൾ 12 നും മറ്റ് മത്സരങ്ങൾ 19 നും നടക്കും.