കടയ്ക്കാവൂർ: കായിക്കര കാപാലീശ്വരം ജംഗ്ഷനിൽ അക്രമി അഴിഞ്ഞാടി പാെലീസ് നോക്കുകുത്തിയായി. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. റോഡിൽ കല്ലും കട്ടയും തെങ്ങും കുറ്റികളും കൊണ്ട് ബാരിക്കേട് നിർമ്മിച്ചും മാരകായുധവുമായി റോഡിൽ തെറിവിളികളും ഭീഷണിയുമായി ഗതാഗതം തടസപ്പെടുത്തികൊണ്ടുമാണ് അക്രമി അഴിഞ്ഞാടിയത്. ഇരുദിശയിൽ നിന്നും വന്ന വാഹനങ്ങൾ കടന്നുപാേകാൻ കഴിയാതെ ഏറെ നേരം കാത്തു കിടക്കേണ്ടി വന്നു. നാട്ടുകാർ അറിച്ചതനുസരിച്ച് അഞ്ചുതെങ്ങ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമി യാതൊരു കൂസലുമില്ലാതെ അഴിഞ്ഞാട്ടം തുടരുന്നത് നോക്കുകുത്തിയെ പോലെ പൊലീസ് നോക്കിനിന്നു എന്നാണ് നാട്ടുകാർ പറയുന്നത്. കൊലവിളിയും അക്രമവും അവസാനിപ്പിച്ച് അക്രമി പാേയ ശേഷം റോഡിന് കുറുകെ സ്ഥാപിച്ചിരുന്ന ബാരിക്കേട് പാെലീസ് നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു. ഇൗ പ്രദേശത്ത് പലപ്പോഴും ഇതുപോലുള്ള സംഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും പൊലീസ് നിഷ്ക്രിയത്വം പാലിക്കുന്നതായും നാട്ടുകാർ പറയുന്നു.