general

ബാലരാമപുരം:ഐത്തിയൂർ നേതാജി പബ്ലിക് സ്കൂളിൽ പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നടന്ന എക്സിബിഷൻ മുൻ എം.എൽ.എ ജമീലാപ്രകാശം ഉദ്ഘാടനം ചെയ്തു.സ്കൂൾ പ്രിൻസിപ്പൽ സിന്ധു അദ്ധ്യക്ഷത വഹിച്ചു.ഗിരീഷ് പരുത്തിമഠം വിശിഷ്ടാതിഥിയായിരുന്നു.സ്കൂൾ സ്ഥാപിച്ചതിന്റെ ഇരുത്തിയൊന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് എക്സിബിഷൻ നടന്നത്.കുട്ടികൾ തയ്യാറാക്കിയ വിവിധ ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചു.സ്കൂൾ കോർഡിനേറ്റർ വിഷ്ണു ശിവാനന്ദ്,​വാർഡ് മെമ്പർ വിനോദ്,​പ്രമീള,സുധീർ,​അദ്ധ്യാപകരായ ജോമോൾ,​ആൻസില,​വിദ്യ,​ജയലക്ഷ്മി,​ചിന്നു എന്നിവർ സംബന്ധിച്ചു